Skip to main content

Posts

ഉറക്കം, കിടത്തം, ഇരുത്തം, സദസ്സ്, കൂട്ടുകാര്‍, സ്വപനം എന്നിവയുടെ മര്യാദകള്‍

  • രാപകലിലുള്ള നിദ്ര അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. • ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി) 1. ബറാഅ് ബ്‌നു ആസിബ്(റ) നിവേദനം ചെയ്യുന്നു. നബി പറഞ്ഞു. നീ ഉറങ്ങാനുദ്ദേശിച്ചാല്‍ നമസ്‌ക്കാരത്തിനെന്ന പോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞുകിടന്ന് ഇങ്ങനെ പറയുക. എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു. എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏല്‍പിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു. നിന്നിലുള്ള പ്രതീക്ഷയോടെയും നിന്നെകുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം. നിന്നില്‍ നിന്ന് നിന്നിലേക്ക് തന്നെയല്ലാതെ അഭയസ്ഥാനമോ രക്ഷാകേന്ദ്രമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിക്കുന്നു. ഇതെന്റെ നിന്നോടുള്ള അവ

വസ്ത്രധാരണം

  • ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ പുടവയാണ് ഏറ്റവും ഉത്തമം. • ഉഷ്ണം തടുക്കാനുള്ള വസ്ത്രങ്ങളും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുള്ള പടയങ്കികളും അവന്‍ സജ്ജീകരിച്ചു. നിങ്ങള്‍ വിധേയത്വമുള്ളവരാകാന്‍ വേണ്ടി. അവന്‍ ഇപ്രകാരം അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരികയാണ്. • സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ) 1. ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി) 2. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ അ

ഭക്ഷണ മര്യാദകള്‍

  1. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി) 2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വിരലുകള്‍ ഈമ്പണം. നിശ്ചയം ഏതിലാണ് ബറകത് ഉള്ളതെന്ന് അറിയില്ലല്ലോ 3. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചകﷺ സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല. നബിﷺ പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം) 4. അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബിﷺതങ്ങളുടെ സുപ്ര ഉയർത്തിയാൽ ഞങ്ങളുടെ രക്ഷിതാവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്ഠവുമായ ധാരാളം സ്തുതികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്

മുഖ പ്രസന്നതയും നല്ല സംസാരവും

  • സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക • അങ്ങ് ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റു നിന്നും പിരിഞ്ഞു പോയേനെ. 1. അദിയ്യ് ബനു ഹാതിം നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. നബി തങ്ങള്‍ നരകത്തെ കുറിച്ച് പറഞ്ഞു. പിന്നെ കാവല്‍ തേടി. എന്നിട്ട് തിരിഞ്ഞു കളഞ്ഞു. പിന്നെ പറഞ്ഞു. ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. അതിനു പറ്റിയില്ലെങ്കില്‍ നല്ല സംസാരം കൊണ്ട്. 2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. ഓരോ കെണുപ്പുകളുടെ മേലും സ്വദഖയുണ്ട്. ഓരോ ദിവസവും രണ്ടു പേര്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നത് സ്വദഖയാണ്. മറ്റൊരാളെ വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നതും ചരക്ക് കയറ്റാന്‍ സഹായിക്കുന്നതും നല്ല സംസാരവും സ്വദഖയാണ്. നിസ്‌ക്കാരത്തിലേക്ക് പോകുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലും സ്വദഖയാണ്. 3. അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നു. നബിﷺ എന്നോട് പറഞ്ഞു. നല്ല കാര്യങ്ങളില്‍ ഒന്നിനെയും നിസാരമാക്കരുത്. തന്റെ സഹോദരനെ മുഖ പ്രസന്നതയോടെ കണ്ട് മുട്ടല്‍ പോലും.

ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും

  1. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. നബിﷺ ഒരാള്‍ക്കരികിലൂടെ നടന്നു പോവുകയായിരുന്നു. അയാള്‍ മറ്റൊരാളെ ലജ്ജയുടെ കാര്യത്തില്‍ ആക്ഷേപിക്കുകയായരുന്നു. നീ ലജ്ജിക്കുന്ന കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നബിﷺ പറഞ്ഞു. അയാളെ വിട്ടേക്കുക. തീര്‍ച്ചയായും ലജ്ജ ഈമാനിന്റെ ഭാഗമാണ്. 2. ഇംറാൻബ്‌നു ഹുസൈൻ(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബിﷺ പറഞ്ഞിരിക്കുന്നു: ”ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ യാതൊന്നും ഉണ്ടാവുകയേഇല്ല”.(മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോര്‍ട്ടില്‍. ലജ്ജ മുഴുവന്‍ നന്മയാണ്. 3. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു. ഈമാന്‍ എഴുപത്തിച്ചില്ലാനം ശാഖകളാണ്. ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ്. ഏറ്റവും താഴ്ന്നത് വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലാണ്. ലജ്ജ ഈമാനിന്റെ ശാഖയാണ്. 4. അബൂ സഈദില്‍ ഖുദരിയ്യ്(റ) നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ വീട്ടിലെ മറക്കുള്ളിലെ കന്യകയേക്കാള്‍ ശക്തമായ ലജ്ജയുള്ളവരായിരുന്നു. എന്തെങ്കിലും വെറുപ്പ് തോന്നിയാല്‍ മുഖത്ത് വ്യക്കതമാകും.

സല്‍സ്വഭാവം.

  • അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍ • ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്നവര്‍ 1. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബി(സ) ജനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്വഭാവഗുണങ്ങള്‍ ഉള്ളവരായിരുന്നു. ഒരുദിവസം ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാന്‍ പറഞ്ഞു. ഞാന്‍ പോകില്ല, നബി കല്പിച്ചതിനാല്‍ പോകണമെന്ന് മനസ്സിലുണ്ട്. അങ്ങനെ അങ്ങാടിയില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. ആ സമയത്ത് എന്റെ പിന്നില്‍ പിരടിയില്‍ പിടിച്ചു. നോക്കിയപ്പോള്‍ നബി ചിരിച്ച് നില്‍ക്കുന്നു. ഓ ഉനൈസ്, ഞാന്‍ പറഞ്ഞതിനാല്‍ നീ പോകുമോ? ഞാന്‍ പറഞ്ഞു. അതേ റസൂലേ. 2. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ മദീനയില്‍ വന്നപ്പോള്‍ അബൂത്വല്‍ഹ(റ) എന്റെ കൈയും പിടിച്ച് നബിയുടെ അടുത്ത് കൊണ്ട് പോയി. നബിയേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അങ്ങേക്ക് സേവനം ചെയ്ത് കൊള്ളും. അനസ്(റ) പറയുന്നു. ഞാന്‍ നബിക്ക് യാത്രയിലും അല്ലാത്തപ്പോഴും സേവനം ചെയ്തു. ഞാനെന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ എന്തിനാണത് ചെയ്തത് എന്ന് ചോദിച്ചിട്ടില്ല. ചെയ്യാതിരുന്നാല്‍ എന്താണ് ചെയ്യാതിരുന്നതെന്ന് ചോദിച്ചിട്ടില്ല. 3. അബ്ദുല്