പണ്ഡിതന്മാരെയും വൃദ്ധന്മാരെയും ശ്രേഷ്ടന്മാരെയും ബഹുമാനിക്കുക

 • അല്ലാഹുവിൻറെ മതചിഹ്നങ്ങള്‍ ആരെങ്കിലും ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുത്ഭൂതമാകുന്നത്രേ

• പറയുക, അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കൂ

1. ഇബ്‌നു ഉമർ(റ) അബൂബക്കർ(റ)വിൽ നിന്നും മൗഖൂഫായി ഉദ്ധരിക്കുന്നു: അഹ്‌ലുബൈത്തിൻറെ കാര്യത്തിൽ മുഹമ്മദ് നബിﷺ യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി)

2. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബിﷺ പറഞ്ഞു: നിസ്‌ക്കാരത്തില്‍ നില്‍ക്കുമ്പോള്‍ നബി ഞങ്ങളുടെ ചുമലുകള്‍ തടവാറുണ്ടായിരുന്നു. എന്നിട്ട് പറയും. നിങ്ങള്‍ സമമായി നില്‍ക്കുക. ഭിന്നിക്കരുത്. അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍തമ്മില്‍ ഭിന്നിക്കും. ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും.


3. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബിﷺ പറഞ്ഞു: (നമസ്‌കാരത്തിൽ)ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും, ഇത് മൂന്ന് പ്രാവശ്യം ആവ ർത്തിച്ച് പറഞ്ഞു. അങ്ങാടികളിലേത്‌പോലെ (നമസ്‌കാരത്തിൽ) ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കുക. (മുസ്‌ലിം)

4. അംറ്ബിനു ശുഐബ് തന്റെ പിതാവിൽ നിന്നും അദ്ദേഹം പിതാമഹനിൽ നിന്നും നിവേദനം: നബി(സ)പറഞ്ഞു: ചെറിയവരോട് കരുണ ചെയ്യാത്തവരും വലിയവരുടെ മഹിമ മനസിലാക്കാത്തവരും നമ്മിൽ പെട്ടവരല്ല. (അബൂദാവൂദ്, തിർമിദി)

5. മയ്മൂനു ബ്‌നു അബീ ശൈബ എന്നവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഇശ ബീവിയുടെ അരികിലൂടെ ഒരു യാചകന്‍ നടന്നുപോയി. അയാള്‍ക്ക് ഒരു റൊട്ടിക്കഷ്ണം നല്‍കി. നന്നായി വസ്ത്രം ധരിച്ച ഒരാള്‍ കടന്നുപോയി. അയാളെ ഇരുത്തി ഭക്ഷണം നല്‍കി. ഇതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ബീവി പറഞ്ഞു. ജനങ്ങളെ അവര്‍ക്കനുയോജ്യമായ സ്ഥലത്ത് ഇരുത്തുക

6. അനസ് ബ്‌നു മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി പറഞ്ഞു. ഒരു യുവാവ് വയസ്സായവരെ ആദരിച്ചാല്‍ അവന് വയസ്സാകുമ്പോള്‍ ആദിരക്കാന്‍ അല്ലാഹു മറ്റൊരാളെ നിശ്ചയിക്കും

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. You can find low, medium and excessive volatility slots, each with their very own advantages and disadvantages. The greater 1xbet korean the volatility, the decrease the probability of getting a profitable combination within the next spherical. Knowing all these particulars upfront places you at an advantage to understand how a lot to guess and the way.

    ReplyDelete

Top Post Ad

Below Post Ad