Skip to main content

Posts

Showing posts with the label ഇസ്ലാം

ഉറക്കം, കിടത്തം, ഇരുത്തം, സദസ്സ്, കൂട്ടുകാര്‍, സ്വപനം എന്നിവയുടെ മര്യാദകള്‍

  • രാപകലിലുള്ള നിദ്ര അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. • ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി) 1. ബറാഅ് ബ്‌നു ആസിബ്(റ) നിവേദനം ചെയ്യുന്നു. നബി പറഞ്ഞു. നീ ഉറങ്ങാനുദ്ദേശിച്ചാല്‍ നമസ്‌ക്കാരത്തിനെന്ന പോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞുകിടന്ന് ഇങ്ങനെ പറയുക. എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു. എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏല്‍പിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു. നിന്നിലുള്ള പ്രതീക്ഷയോടെയും നിന്നെകുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം. നിന്നില്‍ നിന്ന് നിന്നിലേക്ക് തന്നെയല്ലാതെ അഭയസ്ഥാനമോ രക്ഷാകേന്ദ്രമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിക്കുന്നു. ഇതെന്റെ നിന്നോടുള്ള അവ

വസ്ത്രധാരണം

  • ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ പുടവയാണ് ഏറ്റവും ഉത്തമം. • ഉഷ്ണം തടുക്കാനുള്ള വസ്ത്രങ്ങളും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുള്ള പടയങ്കികളും അവന്‍ സജ്ജീകരിച്ചു. നിങ്ങള്‍ വിധേയത്വമുള്ളവരാകാന്‍ വേണ്ടി. അവന്‍ ഇപ്രകാരം അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരികയാണ്. • സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ) 1. ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി) 2. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ അ

ഭക്ഷണ മര്യാദകള്‍

  1. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി) 2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വിരലുകള്‍ ഈമ്പണം. നിശ്ചയം ഏതിലാണ് ബറകത് ഉള്ളതെന്ന് അറിയില്ലല്ലോ 3. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചകﷺ സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല. നബിﷺ പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം) 4. അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബിﷺതങ്ങളുടെ സുപ്ര ഉയർത്തിയാൽ ഞങ്ങളുടെ രക്ഷിതാവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്ഠവുമായ ധാരാളം സ്തുതികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്

മുഖ പ്രസന്നതയും നല്ല സംസാരവും

  • സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക • അങ്ങ് ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റു നിന്നും പിരിഞ്ഞു പോയേനെ. 1. അദിയ്യ് ബനു ഹാതിം നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. നബി തങ്ങള്‍ നരകത്തെ കുറിച്ച് പറഞ്ഞു. പിന്നെ കാവല്‍ തേടി. എന്നിട്ട് തിരിഞ്ഞു കളഞ്ഞു. പിന്നെ പറഞ്ഞു. ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. അതിനു പറ്റിയില്ലെങ്കില്‍ നല്ല സംസാരം കൊണ്ട്. 2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. ഓരോ കെണുപ്പുകളുടെ മേലും സ്വദഖയുണ്ട്. ഓരോ ദിവസവും രണ്ടു പേര്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നത് സ്വദഖയാണ്. മറ്റൊരാളെ വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നതും ചരക്ക് കയറ്റാന്‍ സഹായിക്കുന്നതും നല്ല സംസാരവും സ്വദഖയാണ്. നിസ്‌ക്കാരത്തിലേക്ക് പോകുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലും സ്വദഖയാണ്. 3. അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നു. നബിﷺ എന്നോട് പറഞ്ഞു. നല്ല കാര്യങ്ങളില്‍ ഒന്നിനെയും നിസാരമാക്കരുത്. തന്റെ സഹോദരനെ മുഖ പ്രസന്നതയോടെ കണ്ട് മുട്ടല്‍ പോലും.

ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും

  1. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. നബിﷺ ഒരാള്‍ക്കരികിലൂടെ നടന്നു പോവുകയായിരുന്നു. അയാള്‍ മറ്റൊരാളെ ലജ്ജയുടെ കാര്യത്തില്‍ ആക്ഷേപിക്കുകയായരുന്നു. നീ ലജ്ജിക്കുന്ന കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നബിﷺ പറഞ്ഞു. അയാളെ വിട്ടേക്കുക. തീര്‍ച്ചയായും ലജ്ജ ഈമാനിന്റെ ഭാഗമാണ്. 2. ഇംറാൻബ്‌നു ഹുസൈൻ(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബിﷺ പറഞ്ഞിരിക്കുന്നു: ”ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ യാതൊന്നും ഉണ്ടാവുകയേഇല്ല”.(മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോര്‍ട്ടില്‍. ലജ്ജ മുഴുവന്‍ നന്മയാണ്. 3. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു. ഈമാന്‍ എഴുപത്തിച്ചില്ലാനം ശാഖകളാണ്. ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ്. ഏറ്റവും താഴ്ന്നത് വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലാണ്. ലജ്ജ ഈമാനിന്റെ ശാഖയാണ്. 4. അബൂ സഈദില്‍ ഖുദരിയ്യ്(റ) നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ വീട്ടിലെ മറക്കുള്ളിലെ കന്യകയേക്കാള്‍ ശക്തമായ ലജ്ജയുള്ളവരായിരുന്നു. എന്തെങ്കിലും വെറുപ്പ് തോന്നിയാല്‍ മുഖത്ത് വ്യക്കതമാകും.

സല്‍സ്വഭാവം.

  • അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍ • ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്നവര്‍ 1. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബി(സ) ജനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്വഭാവഗുണങ്ങള്‍ ഉള്ളവരായിരുന്നു. ഒരുദിവസം ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാന്‍ പറഞ്ഞു. ഞാന്‍ പോകില്ല, നബി കല്പിച്ചതിനാല്‍ പോകണമെന്ന് മനസ്സിലുണ്ട്. അങ്ങനെ അങ്ങാടിയില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. ആ സമയത്ത് എന്റെ പിന്നില്‍ പിരടിയില്‍ പിടിച്ചു. നോക്കിയപ്പോള്‍ നബി ചിരിച്ച് നില്‍ക്കുന്നു. ഓ ഉനൈസ്, ഞാന്‍ പറഞ്ഞതിനാല്‍ നീ പോകുമോ? ഞാന്‍ പറഞ്ഞു. അതേ റസൂലേ. 2. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ മദീനയില്‍ വന്നപ്പോള്‍ അബൂത്വല്‍ഹ(റ) എന്റെ കൈയും പിടിച്ച് നബിയുടെ അടുത്ത് കൊണ്ട് പോയി. നബിയേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അങ്ങേക്ക് സേവനം ചെയ്ത് കൊള്ളും. അനസ്(റ) പറയുന്നു. ഞാന്‍ നബിക്ക് യാത്രയിലും അല്ലാത്തപ്പോഴും സേവനം ചെയ്തു. ഞാനെന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ എന്തിനാണത് ചെയ്തത് എന്ന് ചോദിച്ചിട്ടില്ല. ചെയ്യാതിരുന്നാല്‍ എന്താണ് ചെയ്യാതിരുന്നതെന്ന് ചോദിച്ചിട്ടില്ല. 3. അബ്ദുല്

മരണത്തെ ഓര്‍ക്കുക മോഹങ്ങള്‍ ചുരുക്കുക

  • ഏതൊരു ദേഹവും മരണത്തെ രുചിച്ചു നോക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്ക് കൂലി പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. ആരൊരാള്‍ അന്ന് നരകത്തില്‍ നിന്ന് ദൂരീകരിക്കപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിക്കുക തന്നെ ചെയ്തു. കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമേ്രത ഭൗതിക ജീവിതം. 1. ഇബ്‌നു ഉമർ(റ)നിവേദനം: നബി(സ)എന്റെ ചുമലിൽ കൈവെച്ച് പറയുകയുണ്ടായി: നീ ദുനിയാവിൽ ഒരു യാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ കഴിച്ച് കൂട്ടുക. ഇബ്‌നു ഉമർ(റ) പറയുമായിരുന്നു: നീ നേരം പുലർന്നാൽ വൈകുന്നേരം പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ പ്രഭാതം പ്രതീക്ഷിക്കരുത്. ആരോഗ്യമുള്ളപ്പോൾ അനാരോഗ്യമുള്ള സമയത്തേക്ക് നീ കരുതി വെക്കുക. ജീവിത കാലത്ത് തന്നെ മരണ ത്തിന് വേണ്ടി നീ തയ്യാറെടുക്കുക. (ബുഖാരി) 2. ഇബ്‌നു മസ്ഊദ്‌(റ)നിവേദനം: നബി(സ)ചതുരത്തിൽ ഒരു വരവരക്കുകയും പിന്നീട് അതിനു മദ്ധ്യത്തിൽ കൂടി ചതുരത്തിന്റെ വെളിയിൽ നിന്ന് ഒരു വര വരക്കുകയും ചെയ്തു. പിന്നീട് മദ്ധ്യത്തിലുള്ള വരയിലേക്ക് അരികിൽ നിന്ന് ചെറു വരകൾ വരക്കുകയും ഇങ്ങനെ പറയുകയുംചെയ്തു: ഇതാകുന്നു മനുഷ്യൻ, ചുറ്റും വലയം ചെയ്ത ചതുരം അയാളുടെ ആയുസ്, പുറത്തേക്ക് നില്ക

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാന്‍ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

  • അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. • അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും കരയാതിരിക്കുകയുമാണോ 1. ഇബ്‌നുമസ്ഊദ്(റ) നബിﷺ എന്നോട് പറയുകയുണ്ടായി: എനിക്ക് നീ ഖുർആൻ ഓതി കേൾപ്പിക്കുക. ഞാൻ പറഞ്ഞു: പ്രവാചകരേ ഞാൻ അങ്ങേക്ക് ഓതി കേൾപ്പിക്കുകയോ അങ്ങേക്കല്ലേ ഖുർആൻ അവതരി പ്പിക്ക പ്പെട്ടിട്ടുള്ളത്? അവിടുന്ന് അരുളി: മറ്റൊരാളിൽ നിന്നത് ഓതികേൾക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സൂറത്ത് നിസാഅ് ഓതാൻ തുടങ്ങി. അങ്ങനെ 41 ാമത്തെ ആയത്തായ (എല്ലാ ഓരൊ സമുദായത്തിൽ നിന്നും ഓരൊ സാക്ഷിയെ ഞാൻ കൊണ്ടുവരികയും ഇക്കൂട്ടർകെതിരായി നിന്നെ ഞാൻ സാക്ഷിയായി കൊണ്ടുവരികയും ചെയ്താൽ എന്തായിരിക്കും അവസ്ഥ) ഈ ആയത്തെത്തിയ പ്പോൾ നബി(സ)തിരുമേനി പറഞ്ഞു: ഇപ്പോൾ നിറുത്തൂ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടുത്തെ ഇരു കണ്ണുകളും അശ്രുകണങ്ങൾ ഒഴുക്കുകയായിരുന്നു. (മുത്തഫഖുൻ അലൈഹി) 2. അബൂഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറയുകയുണ്ടായി. കറന്നെടുത്ത പാൽ അകിട്ടിലേക്ക് പോകുന്നത് വരെ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന

അല്ലാഹുവിലുള്ള പ്രത്യാശ

  • പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. • എന്റെ കാരുണ്യമാവട്ടെ സര്‍വ്വവസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. 1. ഉബാദത്ബിന്‍ സ്വാമിത്(റ) നിവേദനം നബിﷺ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ്ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഈസാ(അ)യും അവന്റെ ദാസനും ദൂതനുമാണെന്നും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും ആത്മാവും ആണെന്നും സ്വർഗവും നരകവും യാദാർത്ഥ്യമാണെന്നും ആരെങ്കിലും സാക്ഷ്യം വഹിക്കുകയാണെങ്കിൽ അവന്റെ പ്രവർത്തനത്തിനനുസരിച്ച് തീർച്ചയായും അവന് സ്വർഗത്തിൽ ഇടം നൽകപ്പെടും. (മുതഫഖുൻ അലൈഹി) മറ്റോരു നിവേദനത്തിലുണ്ട്. ശഹാദത് കലിമ ആരെങ്കിലും ഉച്ചരിച്ചാല്‍ നരകം അല്ലാഹു അവന് ഹറാമാക്കിയിരിക്കുന്നു. 2. അബൂദർ(റ) നിവേദനം നബിﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ പത്തിരട്ടിയോ അതിൽ കൂടുതലോ അതിന് പ്രതിഫലം നൽകപ്പെടും ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ ശിക്ഷയോ അതല്ലെങ്കിൽ ഞ

അല്ലാഹുവിനെ ഭയപ്പെടുക

 • തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു • മനുഷ്യന്‍ സ്വസഹോദരനേയും മാതാവിനെയും പിതാവിനെയും സഹധര്‍മ്മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം. അവരില്‍ നിന്ന് ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും • ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ച് കൊള്ളുക, നിശ്ചയം അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെ പറ്റി അന്താളിച്ച് അശ്രദ്ധയാകും. ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവിനെ വിസര്‍ജിച്ചു കളയും. മനുഷ്യരെ മത്ത് പിടിച്ചവരായാണ് കാണുക. എന്നാല്‍ ഉന്മത്തരല്ല അവര്‍. പ്രത്യുത അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു • തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌ 1. നുഅ്മാനു ബശീർ(റ) നിവേദനം, നബിﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരക

അല്ലാഹുവിനെ ഭയപ്പെടുക

 • തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു • മനുഷ്യന്‍ സ്വസഹോദരനേയും മാതാവിനെയും പിതാവിനെയും സഹധര്‍മ്മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം. അവരില്‍ നിന്ന് ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും • ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ച് കൊള്ളുക, നിശ്ചയം അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെ പറ്റി അന്താളിച്ച് അശ്രദ്ധയാകും. ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവിനെ വിസര്‍ജിച്ചു കളയും. മനുഷ്യരെ മത്ത് പിടിച്ചവരായാണ് കാണുക. എന്നാല്‍ ഉന്മത്തരല്ല അവര്‍. പ്രത്യുത അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു • തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌ 1. നുഅ്മാനു ബശീർ(റ) നിവേദനം, നബിﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരക

സജ്ജനങ്ങളെയും ദുര്‍ബലരെയും പാവങ്ങളെയും ഉപദ്രവിക്കുന്നതിന്ന് താക്കീത്

സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരെ അവരനുവര്‍ത്തിക്കാത്ത കുറ്റത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നവര്‍ ആരോ അപവാദവും സ്പഷ്ടമായ പാപവും വഹിച്ചിരിക്കുകയാണവര്‍. • അനാഥയെ അവഹേളിക്കുകയോ ചോദിച്ചുവരുന്നവനെ വിരട്ടിയോടിക്കുകയോ ചെയ്യരുത് • സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക 1. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു. തീര്‍ച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു. ആരെങ്കിലും എന്റെ വലിയ്യിനോട് ശത്രുത വെച്ചാല്‍ അവനോട് ഞാന്‍ യുദ്ധം കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ അടിമ ഫര്‍ളല്ലാത്ത മറ്റൊരു കാര്യവും കൊണ്ട് എന്നിലേക്ക് അടുത്തിട്ടില്ല. സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നത് വരെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും. അവന്‍ കാണുന്ന കണ്ണു ഞാനാകും. അവന്‍ പിടിക്കുന്ന കൈ ഞാനാകും. നടക്കുന്ന കാല്‍ ഞാനാകും. അവന്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ നല്‍കും. കാവല്‍ തേടിയാല്‍ കാവല്‍ നല്‍കും. ഞാന്‍ എന്തെങ്കിലും കാര്യത്തില്‍ സംശയത്തിലാകുകയാണെങ്കില്‍ വിശ്വാസിയുടെ കാര്യത്തിലാണ്. അവന്‍ മരണത്തെ വെറുക്കുന്നു. ഞാന്‍ അവന്‍ ദോഷം വര

പണ്ഡിതന്മാരെയും വൃദ്ധന്മാരെയും ശ്രേഷ്ടന്മാരെയും ബഹുമാനിക്കുക

 • അല്ലാഹുവിൻറെ മതചിഹ്നങ്ങള്‍ ആരെങ്കിലും ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുത്ഭൂതമാകുന്നത്രേ • പറയുക, അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കൂ 1. ഇബ്‌നു ഉമർ(റ) അബൂബക്കർ(റ)വിൽ നിന്നും മൗഖൂഫായി ഉദ്ധരിക്കുന്നു: അഹ്‌ലുബൈത്തിൻറെ കാര്യത്തിൽ മുഹമ്മദ് നബിﷺ യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി) 2. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബിﷺ പറഞ്ഞു: നിസ്‌ക്കാരത്തില്‍ നില്‍ക്കുമ്പോള്‍ നബി ഞങ്ങളുടെ ചുമലുകള്‍ തടവാറുണ്ടായിരുന്നു. എന്നിട്ട് പറയും. നിങ്ങള്‍ സമമായി നില്‍ക്കുക. ഭിന്നിക്കരുത്. അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍തമ്മില്‍ ഭിന്നിക്കും. ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും. 3. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബിﷺ പറഞ്ഞു: (നമസ്‌കാരത്തിൽ)ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും, ഇത് മൂന്ന് പ്രാവശ്യം ആവ ർത്തിച്ച് പറഞ്ഞു. അങ്ങാടികളിലേത്‌പോലെ (നമസ്‌കാരത്തിൽ) ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കുക. (മുസ്‌ലിം) 4. അംറ്ബിനു ശു

ന്യൂയറുകള്‍ ആഘോഷിക്കും മുമ്പ്‌

പുതുവത്സരത്തെ ആഘോഷിക്കാനുള്ള തിരക്കിലാണെല്ലാവരും. വ്യത്യസ്ഥ പാര്‍ട്ടികള്‍ ഒരുക്കിയും പുതിയ പദ്ധതികള്‍ തയ്യാറാക്കിയും ന്യൂയറിനെ വരവേല്‍ക്കാന്‍ ലോകം തയ്യാറായി കഴിഞ്ഞു. അതുപോലെത്തന്നെയാണ് ബര്‍ത്ത്‌ഡേ ആഘോഷ പരിപാടികളും. ഹാപ്പി ബര്‍ത്ത്‌ഡേ വ്യത്യസ്ഥമാക്കാനും മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും ആളുകള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഓരോ ന്യൂയറുകളും ബര്‍ത്ത്‌ഡേകളും വിചിന്തനം ചെയ്യേണ്ട സമയമാണ്. നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ആയുസ്സില്‍ നിന്നും ഓരോ ഏടുകളാണ്. സമയത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ ഭൂമിയില്‍ തിരിച്ചു കിട്ടാത്ത ഒരേ ഒരു വസ്തു അത് സമയം മാത്രമായിരിക്കും.  സമയം: മനുഷ്യൻ ഭൂമുഖത്ത് താമസിക്കുകയും ജീവിക്കുകയും ചെയ്യുന്ന സെക്കൻ്റുകൾ. സമയത്തിൻ്റെ പ്രത്യേക തകളിൽ പെട്ടതാണ് അത് പെട്ടെന്ന് കഴിഞ്ഞു പോകുന്നു എന്നത്. സമയത്തെ വീണ്ടെടുക്കാനോ പകരമാക്കാനോ സാധിക്കുന്നതല്ല. മനുഷ്യന് ലഭിച്ചതിൽ വെച്ച് ഏറ്റവും മൂല്യമുള്ളതാണ് സമയം. അത് കൊണ്ട് തന്നെ സമയത്തെ ആരാധകളിലേക്കും വഴിപ്പെടലുകളിലേക്കും തിരിക്കൽ അത്യാവശ്യമാണ്. അല്ലാഹു തആല പറഞ്ഞു: അത് കൊണ്ട് തങ്ങൾ ഒന്നിൽ നിന്ന് വിരമിച്ചാൽ മറ്റൊന്നിൽ പ്രവേശി

കുറ്റകൃത്യം; ഇസ്ലാമിന്റെ കാഴ്ചപ്പാട്‌

  കുറ്റകൃത്യം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് കൊലപാതകം, അവയവഭംഗം വരുത്തല്‍, മുറിവേല്‍പ്പിക്കല്‍ പോലോത്ത ഇതു രണ്ടുമല്ലാത്ത കാര്യങ്ങളുമാണ്. അക്രമപരമായി ഒരാളെ വധിക്കല്‍ അവിശ്വാസത്തിനു ശേഷമുള്ള വന്‍ദോഷങ്ങളില്‍ ഏറ്റവും വലുതാണ്. ഒരാളുടെ ആത്മാവിനെ പുറപ്പെടുവിക്കുന്ന പ്രവര്‍ത്തി മൂന്ന് വിധമാണ്: മനപ്പൂര്‍വം, മനപ്പൂര്‍വമുള്ളതിനോട് സാദൃശ്യമായത്, പിഴവ്.  മനപ്പൂര്‍വം ചെയ്യുന്നതിലല്ലാതെ പ്രതികാര നടപടിയുണ്ടാകുന്നതല്ല. മനപ്പൂര്‍വം കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്: സാധാരണ ഗതിയില്‍ കൊല്ലുന്ന എന്തെങ്കിലും വസ്തു കൊണ്ട് ഒരു നിര്‍ണ്ണിത വ്യക്തിയെ അക്രമപരമായ കൊല്ലാന്‍ ഉദ്ദേശിക്കുക, കൊല്ലുന്ന സാധനം എന്നത് മര്‍മ്മസ്ഥലത്ത് സൂചി കൊണ്ട് കുത്തല്‍ പോലോത്ത ആയുധമാവട്ടെ അല്ലെങ്കില്‍ മാരണം, വേദനിപ്പിക്കല്‍ പോലൊത്ത ആയുധമല്ലാത്തതാവട്ടെ.  സാധാരണ ഗതിയില്‍ കൊല്ലാത്ത ഒരു സാധനം കൊണ്ട് ഒരു വ്യക്തിയേയും കൊലയേയും ഉദ്ദേശിക്കലിന് മനപ്പൂര്‍വ സാദൃശ്യമുള്ളത് എന്ന് പറയും; ഉദാ: ഒരു അടി.കാരണം ഒരു അടി കൊണ്ട് കൊല്ലുക എന്നത് അപൂര്‍വമാണ്. വ്യക്തിയേയും കൊലയേയും ഉദ്ദേശിക്കാതിരിക്കല്‍ അല്ലെങ്കില്‍ രണ്ടാലൊന്നിനെ ഉദ്ദേശിക്കാതിരിക്കലിനെ - ഒരാള്‍ വഴുത

കണ്ണേറ് സത്യമാണോ

നോക്കപ്പെടുന്ന വസ്ഥുവിനു നാശം ഉണ്ടാകുന്ന രൂപത്തിൽ, സ്വഭാവ ദൂഷ്യമുള്ളവനിൽ നിന്ന് നല്ലതാണെന്ന ഭാവത്തോടെയുള്ള അസൂയ കലർന്ന നോട്ടത്തിനാണ് കണ്ണേറ് എന്ന് പറയുന്നത്. കണ്ണേറ് സത്യവും അത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവുക എന്നത് സ്ഥിരപ്പെട്ടതും ഉണ്ടായ വസ്തുതയുമാണ്. എന്നാൽ ഇത് ഫലംചെയ്യുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തോട് കൂടെയാണ്. അല്ലാഹു തആല യഅകൂബ്(അ)നെ ഉദ്ധരിച്ചു പറയുന്നു: അദ്ദേഹം പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത കവാടങ്ങളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. (സൂറ യുസുഫ് :67) അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം :നബിﷺ പറഞ്ഞു: കണ്ണേറ് സത്യമാണ് (ബുഖാരി, മുസ്‌ലിം) ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു: മഹതി പറഞ്ഞു :കണ്ണേറ് ബാധിച്ചാൽ മന്ത്രം നടത്താനുള്ള കൽപന നല്കാൻ എന്നോട് തിരുദൂതർﷺ കൽപിച്ചു. (ബുഖാരി) നബിﷺ യുടെ കണ്ണേറിനുള്ള മന്ത്രങ്ങൾ أَعُوذُ بِكَلِمَاتِ للهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ സാരം... അല്ലാഹുവിൻറെ മുഴുവൻ വചനങ്ങൾ കൊണ്ടും അവൻറെ സൃഷ്ടികളുടെ ദോശത്തിൽ നിന്ന് ഞാൻ കാവൽ ചോദിക്കുന്നു. أَعُوذُ بِكَلِ

ജ്യോത്സ്യം അനുവദനീയമോ

ജ്യോത്സ്യൻറെ തൊഴിലിനാണ് കഹാനത് എന്ന് പറയുന്നത്. ഭൂമിയിൽ നടക്കാൻ പോകുന്ന വിവരങ്ങൾ അദൃശ്യ ജ്ഞാനത്തിലൂടെ അറിയാൻ കഴിയുമെന്ന് വാദിക്കുന്നവനാണ് ജോത്സ്യൻ. അവൻ കളവ് പറയുന്നവനാണ്. നാം അവനെ വിശ്വസിക്കാൻ പാടില്ല. ജ്യോത്സ്യം മുഖേനെ തൻറെ ആവശ്യം നേടുന്നതിന് അവനെ സമീപിക്കുന്നത് മുസ്‌ലിമിന് ഹറാം ആണ്. ആഇശ(റ) പറഞ്ഞു: കുറച്ചാളുകൾ നബിﷺ യോട് ജ്യോത്സ്യന്മാരെ കുറിച്ചു ചോദിച്ചു. അപ്പോൾ നബിﷺ പറഞ്ഞു: അവർ ഒന്നുമല്ല (അവർക്ക് ഒന്നിനും സാധിക്കുകയില്ല) അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ, ചില സമയങ്ങളിൽ അവർ സംസാരിക്കുന്നത് സത്യമാവാറുണ്ടല്ലോ?. നബിﷺ മറുപടി പറഞ്ഞു: അത്, സത്യമായ വചനങ്ങളെ ജിന്ന് പിടിച്ചെടുത്തു കോഴി തന്റെ ശബ്ദം കൊണ്ട് അറിയിക്കുന്നത് (മറ്റുള്ള കോഴികളെ ) പോലെ തന്റെ യജമാനന് (ജ്യോൽസ്യൻ ) ഇട്ടു കൊടുക്കും എന്നിട്ട് അവർ അതിൽ നൂറിലധികം കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും (ബുഖാരി) അബു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻറെ ദൂതർ നായയുടെ വിലയേയും (നായയെ കച്ചവടം ചെയ്തുന്ന വില), വ്യപിചാരിയുടെ മഹ്‌റിനെയും, ജ്യോത്സ്യൻറെ കൂലിയേയും വിരോധിച്ചിരിക്കുന്നു. (ബുഖാരി, തുർമുദി) വിശ്വാസികളുടെ മാതാക്കളിൽ ചിലർ നബിﷺ പറഞ്ഞ

മന്ത്രിക്കല്‍ അനിസ്ലാമികമാണോ

  മന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും പല വിവാദങ്ങളുമുണ്ട്. ഇസ്ലാമിനകത്ത് തന്നെ പുത്തനാശയക്കാരുടെ കടന്നു വരവോടെ പല വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. മന്ത്രിച്ച് ഊതല്‍ ഇസ്ലാമികമാണോ അനിസ്ലാമികമാണോ എന്ന് പരിശോധിക്കാം മന്ത്രിക്കൽ (അറുഖിയത്ത്) എന്നാൽ അല്ലാഹുവിൻറെ പേരുകൾ, ഖുർആൻ, ബഹുദൈവ വിശ്വാസം ഇല്ലാത്ത വചനങ്ങൾ തുടങ്ങിയവ കൊണ്ട് കാവൽ തേടുന്നതിനാണ്. ആദ്യ കാലത്ത് നബിﷺ റുഖ്‌യ നിരോധിച്ചിരുന്നു കാരണം അക്കാലത്തെ ജനങ്ങൾ ബഹുദൈവ വിശ്വാസം കലർന്ന വചനങ്ങൾ കൊണ്ടോ അറബി അല്ലാത്ത വാചകങ്ങൾ കൊണ്ടോ ആയിരുന്നു മന്ത്രിച്ചിരുന്നത്. അറബി അല്ലാത്ത ഭാഷയിൽ ചിലപ്പോൾ ബഹുദൈവ വിശ്വാസമോ, മാരണമോ (സിഹ്ർ) ഉണ്ടാകും, അതായിരുന്നു അക്കാലത്തെ (ജാഹിലിയ്യ കാലഘട്ടം) പതിവ്. പിന്നീട് ഇനി അത്തരം വാചകങ്ങൾ കൊണ്ട് മന്ത്രിക്കുന്നില്ലെന്ന് മനസ്സി ലായപ്പോൾ നബിﷺ അതിന് അനുവാദം നൽകി. ഔഫ് ബ്നു മാലിക് ഉദ്ധരിക്കുന്നു : ഞങ്ങൾ ജാഹിലിയ്യ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. നബിﷺ യോട് ഞങ്ങൾ ചോദിച്ചു മന്ത്രിക്കുന്നതിൽ തങ്ങളുടെ അഭിപ്രായം എന്താണ്?. നബിﷺ പറഞ്ഞു: നിങ്ങളുടെ മന്ത്രങ്ങൾ എനിക്ക് കാണിച്ചു തരിക. ശിർക്ക് (ബഹുദൈവ വിശ്വാസം) ഇല്ലാത്ത താണെങ്കിൽ അതിൽ

ശുദ്ധ പ്രകൃതിയുടെ ചര്യകൾ

 അൽ ഫിത്റ എന്നാൽ നമ്മുടെ സൃഷ്ടിപ്പും നേരായ മതവുമാണ്. ശുദ്ധ പ്രകൃതിയുടെ ചര്യകൾ മുൻകഴിഞ്ഞ മുർസലുകളും സമുദായങ്ങളും പണ്ടു മുതലേ കൽപിച്ച കാര്യങ്ങളാണ്. അവയിൽ ചിലത് നിർബന്ധ ബാധ്യതയും ചിലത് ഐഛികവുമാണ്. ആഇശ (റ) ഉദ്ധരിക്കുന്നു: നബിﷺ പറഞ്ഞു: പത്തു കാര്യങ്ങൾ ഫിത്റയിൽ പെട്ടതാണ്. മീശ വെട്ടൽ, താടി തൂക്കിയിടൽ, മിസ്‌വാക്ക് ചെയ്യൽ(പല്ലുതേക്കൽ), മൂക്ക് വൃത്തിയാക്കൽ(മൂക്കിൽ വെള്ളം കയറ്റി ചീറ്റി കൊണ്ട്), നഖം വെട്ടൽ, വിരലുകളിലെ ചുളിഞ്ഞ ഭാഗങ്ങൾ കഴുകുക, കക്ഷ രോമം പറിക്കുക, ഗുഹ്യരോമം കളയുക, വെള്ളം കൊണ്ട് ശൗചം ചെയ്യൽ, മുസ്അബ്(റ) പറഞ്ഞു: പത്താമത്തെ കാര്യം ഞാൻ മറന്നു. അത് വായിൽ വെള്ളം കൊപ്ളിക്കൽ അവനാണ് സാധ്യത. (ബുഖാരി, മുസ്‌ലിം) ബുഖാരി, മുസ്‌ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: ഫിത്റയുടെ ചര്യകൾ അഞ്ചാണ്, ചേലാകർമം നിർവഹിക്കുക, മൂർച്ചയുള്ള വസ്തു കൊണ്ട് ഗുഹ്യരോമം കളയുക, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷ രോമം പറിക്കൽ, ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങൾ ബഹുദൈവാരാധകരോട് എതിരാവുക. നിങ്ങൾ താടി പരിപൂർണമാക്കുക (അഥവാ കളയാതിതിരിക്കുക), മീശ വളരെ ചെറുതാക്കുക. ഇബ്നു ഉമർ(റ) ഹജ്ജ്, ഉംറ എന്നിവ ചെയ്താൽ

വൃത്തി വിശ്വാസത്തിന്റെ ഭാഗം

ഒരു അടിമക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ വെളിവാക്കുകയും, അവൻ തൻറെ കയ്യിലുള്ളത് കൊണ്ട് ഭംഗിയാവുന്നതും, അവൻറെ ശരീരവും ഹൃദയവും വസ്ത്രവും പാർപ്പിടവും-ഉള്ളും പുറവും- വൃത്തിയാക്കുന്നതും അല്ലാഹു ഇഷ്ട്ടപ്പെടുന്നു.കാരണം അല്ലാഹു വൃത്തിയുള്ളവനും വൃത്തിയെ ഇഷ്ട്ടപ്പെടുന്നവനുമാണ്. അവൻ ഭംഗിയുള്ളവനും ഭംഗിയാവലിനെ ഇഷ്ട്ടപ്പെടുന്നവനുമാണ്. ജാബിർ(റ) ഉദ്ധരിക്കുന്നു: ഒരിക്കൽ നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോൾ മുടി ചിന്നി ചിതറി ജട കുത്തിയ അവസ്ഥയിൽ ഒരാളെ കണ്ടപ്പോൾ നബിﷺ) പറഞ്ഞു: ഇദ്ദേഹത്തിന് തൻറെ മുടി അടക്കി നിർത്താൻ ഒന്നും ഇല്ലേ.. വസ്ത്രത്തിൽ ചളിപുരണ്ട മറ്റൊരാളെ കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: അദ്ദേഹത്തിന് തൻറെ വസ്ത്രം കഴുകാൻ ആവശ്യമായതൊന്നും ലഭിച്ചില്ലേ... (അബു ദാവൂദ്, നസാഈ) അബുൽ അഹ്വസ്(റ) പറയുന്നു: ഒരിക്കൽ ഞാൻ തിരു നബിﷺ യുടെ അടുക്കലേക്ക് താഴ്ന്ന വസ്ത്രം ധിരിച്ചു ചെന്നു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു: നിനക്ക് സമ്പത്തില്ലേ? ഉണ്ട് എന്ന് ഞാൻ പ്രതിവചനം നൽകി. ഏതു തരം സമ്പത്താണ് നിനക്കുള്ളത്? എന്ന് അവിടുന്ന് ചോദിച്ചു. ഞാൻ പറഞ്ഞു: ഒട്ടകവും ആടും കുതിരയും അടിമയും എനിക്കുണ്ട്. നബിﷺ പറഞ്ഞു: നിനക്ക് അല്ലാഹു സമ്പത്ത് നൽകിയി