Skip to main content

Posts

Showing posts with the label ഇസ്ലാം

പാന മര്യാദകൾ

ഭക്ഷണ പാനീയങ്ങള്‍ മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ കാര്യമാണ്. ദിവസം ചുരുങ്ങിയത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കേവലം വെള്ളം കുടിച്ച് വയര്‍ നിറച്ചാല്‍ മാത്രം മതിയോ. ഇസ്ലാമില്‍ വെള്ളം കുടിക്കുന്നതിന്റെ കൃത്യമായ പാഠങ്ങള്‍ വിവരിക്കുന്നുണ്ട്. അവ പാലിച്ചായിരിക്കണം ഒരു വിശ്വാസി കുടിക്കേണ്ടത്. ഇബ്നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം, നബിﷺ പറഞ്ഞു: നിങ്ങൾ ഒട്ടകം കുടിക്കുന്നത് പോലെ ഒറ്റ വലിക്ക് കുടിക്കരുത് മറിച്ച് രണ്ടോ മൂന്നോ മുറുക്കായി കുടിക്കണം, കുടിക്കുമ്പോൾ ബിസ്മി ചൊല്ലണം കുടിച്ചു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. (തുർമുദി ) അബൂ ഖതാദ(റ) ഉദ്ധരിക്കുന്നു, നബിﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും പാനം ചെയ്യുന്നുവെങ്കിൽ പാത്രത്തിൽ ഊതരുത് (ബുഖാരി, മുസ്‌ലിം) ഇമാം മുസ്‌ലിം, അബു ദാവൂദ്, തുർമുദി എന്നിവർ റിപ്പോർട്ട് ചെയ്ത ഹദീസിൽ: നിന്ന് കൊണ്ട് പാനം ചെയ്യലിനെ നബിﷺ വിലക്കിയിരിക്കുന്നു എന്ന് കാണാം. മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു റിപ്പോർട്ടിൽ : നിങ്ങളിൽ ഒരാളും നിന്ന് കൊണ്ട് പാനം ചെയ്യരുത് ആരെങ്കിലും മറന്നതാണെങ്കിൽ അവൻ അതിനെ ഛർദിച്ച

ഭോജന മര്യാദകൾ

ആഹാരം കഴിക്കുമ്പോഴുള്ള മര്യാദകൾ : വായയും രണ്ട് മുൻ കൈകളും കഴുകുക , ഭക്ഷിക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലുക , വലതു കൈ കൊണ്ട് ഭക്ഷിക്കുക , തൻറെ അടുത്തുള്ളതിൽ നിന്നും ഭക്ഷിക്കുക , ഇരുന്ന് കഴിക്കുക , ഭക്ഷണത്തെ ആക്ഷേപിക്കാതിരിക്കുക , അധികരിച്ച് ആഹരിക്കാതിരിക്കുക , ഭക്ഷണത്തിൻറെ ഉരുള ചെറുതാക്കുക , ചവച്ചരച്ച് കഴിക്കുക , വിരലുകൾ ഊമ്പുക , ഭക്ഷിച്ചതിന് ശേഷം മുൻകൈയും വായയും വൃത്തിയാക്കുക , ഭക്ഷണ ശേഷം ഹംദ് ചൊല്ലുക.   അല്ലാഹു പറയുന്നു: നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ഉമർബ്നു അബീ സലമ(റ)വിനെ തൊട്ട് നിവേദനം: അദ്ദേഹം പറഞ്ഞു. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ നബി ﷺ യുടെ സംരക്ഷണത്തിൽ കഴിയുന്ന കാലം , എൻറെ കൈ ഭക്ഷണ തളികയുടെ എല്ലാ ഭാഗത്തുമെത്താറുണ്ടായിരുന്നു. അപ്പോൾ നബി ﷺ എന്നോട് പറഞ്ഞു: ബിസ്മി ചൊല്ലി വലത് കൈകൊണ്ട് നിനക്കടുത്തുള്ളതിൽ നിന്നും കഴിക്കുക , അതിനു ശേഷം ഞാൻ അപ്രകാരമാണു ഭക്ഷണം കഴിക്കുന്നത്. (ബുഖാരി , മുസ്ലിം).   ആഇശാ(റ)യെ തൊട്ട് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ ഭക്ഷണം കഴിക്കുമ്പോൾ അല്ലാഹുവിൻറ നാമം പറയണം , ത

അറിവിൻറെയും പണ്ഡിതൻറെയും പ്രാധാന്യം

  അറിവ് രണ്ട് വിധമാണ്. ഒരു വിശ്വാസി മനസിലാക്കേണ്ട മതപരമായ കാര്യങ്ങളായ മത വിദ്യാഭ്യാസം. നിർബന്ധമായ ആരാധനകൾ നിർവഹിക്കുന്നതിനാവശ്യമായ അറിവ് പഠിക്കൽ ഓരോ വിശ്വാസിയുടെ മേലിലും നിർബന്ധിത ബാധ്യതയാണ്. എഞ്ചിനീയറിംഗ് , വൈദ്യശാസ്ത്രം , ഗോളശാസ്ത്രം മുതലായ അറിവുകൾ പഠിക്കലാണ് ഭൗതിക വിദ്യാഭ്യാസം. ഭൗതിക വിദ്യാഭ്യാസം ഫർള് കിഫായാണ്.   അല്ലാഹു പറയുന്നു: അല്ലാഹുവിനെ ഭയപ്പെടുന്നത് അവൻറെ ദാസൻമാരിൽ നിന്ന് അറിവുള്ളവർ മാത്രമാകുന്നു. (ഫാത്വിർ 28), നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു തആല പദവികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു (മുജാദില: 11)   അബൂഹുറൈറ(റ) യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: അറിവന്വേഷിച്ച് ഒരാൾ ഒരു വഴിയിൽ പ്രവേശിച്ചാൽ അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കും. അല്ലാഹുവിൻറെ ഖുർആൻ പാരായണം ചെയ്തും അത് പരസ്പരം പഠിപ്പിച്ചും ഒരു സമൂഹവും അല്ലാഹുവിൻറെ ഒരു ഭവനത്തിലും ഒരുമിച്ച് കൂടിയിട്ടില്ല , അവരുടെ മേലിൽ സമാധാനവും കാരുണ്യവും വർഷിച്ചിട്ടല്ലാതെ. മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു അവരെ സ്മരിക്കുകയും