• രാപകലിലുള്ള നിദ്ര അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. • ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി) 1. ബറാഅ് ബ്നു ആസിബ്(റ) നിവേദനം ചെയ്യുന്നു. നബി പറഞ്ഞു. നീ ഉറങ്ങാനുദ്ദേശിച്ചാല് നമസ്ക്കാരത്തിനെന്ന പോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞുകിടന്ന് ഇങ്ങനെ പറയുക. എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു. എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏല്പിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു. നിന്നിലുള്ള പ്രതീക്ഷയോടെയും നിന്നെകുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം. നിന്നില്‍ നിന്ന് നിന്നിലേക്ക് തന്നെയല്ലാതെ അഭയസ്ഥാനമോ രക്ഷാകേന്ദ്രമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിക്കുന്നു. ഇതെന്റെ നിന്നോടുള്ള അവ