Skip to main content

Posts

Showing posts with the label രിയാളുസ്വാലിഹീന്‍

ഉറക്കം, കിടത്തം, ഇരുത്തം, സദസ്സ്, കൂട്ടുകാര്‍, സ്വപനം എന്നിവയുടെ മര്യാദകള്‍

  • രാപകലിലുള്ള നിദ്ര അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. • ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി) 1. ബറാഅ് ബ്‌നു ആസിബ്(റ) നിവേദനം ചെയ്യുന്നു. നബി പറഞ്ഞു. നീ ഉറങ്ങാനുദ്ദേശിച്ചാല്‍ നമസ്‌ക്കാരത്തിനെന്ന പോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞുകിടന്ന് ഇങ്ങനെ പറയുക. എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു. എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏല്‍പിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു. നിന്നിലുള്ള പ്രതീക്ഷയോടെയും നിന്നെകുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം. നിന്നില്‍ നിന്ന് നിന്നിലേക്ക് തന്നെയല്ലാതെ അഭയസ്ഥാനമോ രക്ഷാകേന്ദ്രമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിക്കുന്നു. ഇതെന്റെ നിന്നോടുള്ള അവ

വസ്ത്രധാരണം

  • ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ പുടവയാണ് ഏറ്റവും ഉത്തമം. • ഉഷ്ണം തടുക്കാനുള്ള വസ്ത്രങ്ങളും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുള്ള പടയങ്കികളും അവന്‍ സജ്ജീകരിച്ചു. നിങ്ങള്‍ വിധേയത്വമുള്ളവരാകാന്‍ വേണ്ടി. അവന്‍ ഇപ്രകാരം അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരികയാണ്. • സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ) 1. ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി) 2. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ അ

ഭക്ഷണ മര്യാദകള്‍

  1. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി) 2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വിരലുകള്‍ ഈമ്പണം. നിശ്ചയം ഏതിലാണ് ബറകത് ഉള്ളതെന്ന് അറിയില്ലല്ലോ 3. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചകﷺ സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല. നബിﷺ പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം) 4. അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബിﷺതങ്ങളുടെ സുപ്ര ഉയർത്തിയാൽ ഞങ്ങളുടെ രക്ഷിതാവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്ഠവുമായ ധാരാളം സ്തുതികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്

മുഖ പ്രസന്നതയും നല്ല സംസാരവും

  • സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക • അങ്ങ് ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റു നിന്നും പിരിഞ്ഞു പോയേനെ. 1. അദിയ്യ് ബനു ഹാതിം നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. നബി തങ്ങള്‍ നരകത്തെ കുറിച്ച് പറഞ്ഞു. പിന്നെ കാവല്‍ തേടി. എന്നിട്ട് തിരിഞ്ഞു കളഞ്ഞു. പിന്നെ പറഞ്ഞു. ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. അതിനു പറ്റിയില്ലെങ്കില്‍ നല്ല സംസാരം കൊണ്ട്. 2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. ഓരോ കെണുപ്പുകളുടെ മേലും സ്വദഖയുണ്ട്. ഓരോ ദിവസവും രണ്ടു പേര്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നത് സ്വദഖയാണ്. മറ്റൊരാളെ വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നതും ചരക്ക് കയറ്റാന്‍ സഹായിക്കുന്നതും നല്ല സംസാരവും സ്വദഖയാണ്. നിസ്‌ക്കാരത്തിലേക്ക് പോകുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലും സ്വദഖയാണ്. 3. അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നു. നബിﷺ എന്നോട് പറഞ്ഞു. നല്ല കാര്യങ്ങളില്‍ ഒന്നിനെയും നിസാരമാക്കരുത്. തന്റെ സഹോദരനെ മുഖ പ്രസന്നതയോടെ കണ്ട് മുട്ടല്‍ പോലും.

ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും

  1. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. നബിﷺ ഒരാള്‍ക്കരികിലൂടെ നടന്നു പോവുകയായിരുന്നു. അയാള്‍ മറ്റൊരാളെ ലജ്ജയുടെ കാര്യത്തില്‍ ആക്ഷേപിക്കുകയായരുന്നു. നീ ലജ്ജിക്കുന്ന കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നബിﷺ പറഞ്ഞു. അയാളെ വിട്ടേക്കുക. തീര്‍ച്ചയായും ലജ്ജ ഈമാനിന്റെ ഭാഗമാണ്. 2. ഇംറാൻബ്‌നു ഹുസൈൻ(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബിﷺ പറഞ്ഞിരിക്കുന്നു: ”ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ യാതൊന്നും ഉണ്ടാവുകയേഇല്ല”.(മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോര്‍ട്ടില്‍. ലജ്ജ മുഴുവന്‍ നന്മയാണ്. 3. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു. ഈമാന്‍ എഴുപത്തിച്ചില്ലാനം ശാഖകളാണ്. ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ്. ഏറ്റവും താഴ്ന്നത് വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലാണ്. ലജ്ജ ഈമാനിന്റെ ശാഖയാണ്. 4. അബൂ സഈദില്‍ ഖുദരിയ്യ്(റ) നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ വീട്ടിലെ മറക്കുള്ളിലെ കന്യകയേക്കാള്‍ ശക്തമായ ലജ്ജയുള്ളവരായിരുന്നു. എന്തെങ്കിലും വെറുപ്പ് തോന്നിയാല്‍ മുഖത്ത് വ്യക്കതമാകും.

സല്‍സ്വഭാവം.

  • അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍ • ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്നവര്‍ 1. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബി(സ) ജനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്വഭാവഗുണങ്ങള്‍ ഉള്ളവരായിരുന്നു. ഒരുദിവസം ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാന്‍ പറഞ്ഞു. ഞാന്‍ പോകില്ല, നബി കല്പിച്ചതിനാല്‍ പോകണമെന്ന് മനസ്സിലുണ്ട്. അങ്ങനെ അങ്ങാടിയില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. ആ സമയത്ത് എന്റെ പിന്നില്‍ പിരടിയില്‍ പിടിച്ചു. നോക്കിയപ്പോള്‍ നബി ചിരിച്ച് നില്‍ക്കുന്നു. ഓ ഉനൈസ്, ഞാന്‍ പറഞ്ഞതിനാല്‍ നീ പോകുമോ? ഞാന്‍ പറഞ്ഞു. അതേ റസൂലേ. 2. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ മദീനയില്‍ വന്നപ്പോള്‍ അബൂത്വല്‍ഹ(റ) എന്റെ കൈയും പിടിച്ച് നബിയുടെ അടുത്ത് കൊണ്ട് പോയി. നബിയേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അങ്ങേക്ക് സേവനം ചെയ്ത് കൊള്ളും. അനസ്(റ) പറയുന്നു. ഞാന്‍ നബിക്ക് യാത്രയിലും അല്ലാത്തപ്പോഴും സേവനം ചെയ്തു. ഞാനെന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ എന്തിനാണത് ചെയ്തത് എന്ന് ചോദിച്ചിട്ടില്ല. ചെയ്യാതിരുന്നാല്‍ എന്താണ് ചെയ്യാതിരുന്നതെന്ന് ചോദിച്ചിട്ടില്ല. 3. അബ്ദുല്

മരണത്തെ ഓര്‍ക്കുക മോഹങ്ങള്‍ ചുരുക്കുക

  • ഏതൊരു ദേഹവും മരണത്തെ രുചിച്ചു നോക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്ക് കൂലി പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. ആരൊരാള്‍ അന്ന് നരകത്തില്‍ നിന്ന് ദൂരീകരിക്കപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിക്കുക തന്നെ ചെയ്തു. കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമേ്രത ഭൗതിക ജീവിതം. 1. ഇബ്‌നു ഉമർ(റ)നിവേദനം: നബി(സ)എന്റെ ചുമലിൽ കൈവെച്ച് പറയുകയുണ്ടായി: നീ ദുനിയാവിൽ ഒരു യാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ കഴിച്ച് കൂട്ടുക. ഇബ്‌നു ഉമർ(റ) പറയുമായിരുന്നു: നീ നേരം പുലർന്നാൽ വൈകുന്നേരം പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ പ്രഭാതം പ്രതീക്ഷിക്കരുത്. ആരോഗ്യമുള്ളപ്പോൾ അനാരോഗ്യമുള്ള സമയത്തേക്ക് നീ കരുതി വെക്കുക. ജീവിത കാലത്ത് തന്നെ മരണ ത്തിന് വേണ്ടി നീ തയ്യാറെടുക്കുക. (ബുഖാരി) 2. ഇബ്‌നു മസ്ഊദ്‌(റ)നിവേദനം: നബി(സ)ചതുരത്തിൽ ഒരു വരവരക്കുകയും പിന്നീട് അതിനു മദ്ധ്യത്തിൽ കൂടി ചതുരത്തിന്റെ വെളിയിൽ നിന്ന് ഒരു വര വരക്കുകയും ചെയ്തു. പിന്നീട് മദ്ധ്യത്തിലുള്ള വരയിലേക്ക് അരികിൽ നിന്ന് ചെറു വരകൾ വരക്കുകയും ഇങ്ങനെ പറയുകയുംചെയ്തു: ഇതാകുന്നു മനുഷ്യൻ, ചുറ്റും വലയം ചെയ്ത ചതുരം അയാളുടെ ആയുസ്, പുറത്തേക്ക് നില്ക

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാന്‍ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

  • അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. • അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും കരയാതിരിക്കുകയുമാണോ 1. ഇബ്‌നുമസ്ഊദ്(റ) നബിﷺ എന്നോട് പറയുകയുണ്ടായി: എനിക്ക് നീ ഖുർആൻ ഓതി കേൾപ്പിക്കുക. ഞാൻ പറഞ്ഞു: പ്രവാചകരേ ഞാൻ അങ്ങേക്ക് ഓതി കേൾപ്പിക്കുകയോ അങ്ങേക്കല്ലേ ഖുർആൻ അവതരി പ്പിക്ക പ്പെട്ടിട്ടുള്ളത്? അവിടുന്ന് അരുളി: മറ്റൊരാളിൽ നിന്നത് ഓതികേൾക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സൂറത്ത് നിസാഅ് ഓതാൻ തുടങ്ങി. അങ്ങനെ 41 ാമത്തെ ആയത്തായ (എല്ലാ ഓരൊ സമുദായത്തിൽ നിന്നും ഓരൊ സാക്ഷിയെ ഞാൻ കൊണ്ടുവരികയും ഇക്കൂട്ടർകെതിരായി നിന്നെ ഞാൻ സാക്ഷിയായി കൊണ്ടുവരികയും ചെയ്താൽ എന്തായിരിക്കും അവസ്ഥ) ഈ ആയത്തെത്തിയ പ്പോൾ നബി(സ)തിരുമേനി പറഞ്ഞു: ഇപ്പോൾ നിറുത്തൂ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടുത്തെ ഇരു കണ്ണുകളും അശ്രുകണങ്ങൾ ഒഴുക്കുകയായിരുന്നു. (മുത്തഫഖുൻ അലൈഹി) 2. അബൂഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറയുകയുണ്ടായി. കറന്നെടുത്ത പാൽ അകിട്ടിലേക്ക് പോകുന്നത് വരെ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന

അല്ലാഹുവിലുള്ള പ്രത്യാശ

  • പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. • എന്റെ കാരുണ്യമാവട്ടെ സര്‍വ്വവസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. 1. ഉബാദത്ബിന്‍ സ്വാമിത്(റ) നിവേദനം നബിﷺ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ്ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഈസാ(അ)യും അവന്റെ ദാസനും ദൂതനുമാണെന്നും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും ആത്മാവും ആണെന്നും സ്വർഗവും നരകവും യാദാർത്ഥ്യമാണെന്നും ആരെങ്കിലും സാക്ഷ്യം വഹിക്കുകയാണെങ്കിൽ അവന്റെ പ്രവർത്തനത്തിനനുസരിച്ച് തീർച്ചയായും അവന് സ്വർഗത്തിൽ ഇടം നൽകപ്പെടും. (മുതഫഖുൻ അലൈഹി) മറ്റോരു നിവേദനത്തിലുണ്ട്. ശഹാദത് കലിമ ആരെങ്കിലും ഉച്ചരിച്ചാല്‍ നരകം അല്ലാഹു അവന് ഹറാമാക്കിയിരിക്കുന്നു. 2. അബൂദർ(റ) നിവേദനം നബിﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ പത്തിരട്ടിയോ അതിൽ കൂടുതലോ അതിന് പ്രതിഫലം നൽകപ്പെടും ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ ശിക്ഷയോ അതല്ലെങ്കിൽ ഞ

അല്ലാഹുവിനെ ഭയപ്പെടുക

 • തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു • മനുഷ്യന്‍ സ്വസഹോദരനേയും മാതാവിനെയും പിതാവിനെയും സഹധര്‍മ്മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം. അവരില്‍ നിന്ന് ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും • ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ച് കൊള്ളുക, നിശ്ചയം അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെ പറ്റി അന്താളിച്ച് അശ്രദ്ധയാകും. ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവിനെ വിസര്‍ജിച്ചു കളയും. മനുഷ്യരെ മത്ത് പിടിച്ചവരായാണ് കാണുക. എന്നാല്‍ ഉന്മത്തരല്ല അവര്‍. പ്രത്യുത അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു • തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌ 1. നുഅ്മാനു ബശീർ(റ) നിവേദനം, നബിﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരക

അല്ലാഹുവിനെ ഭയപ്പെടുക

 • തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു • മനുഷ്യന്‍ സ്വസഹോദരനേയും മാതാവിനെയും പിതാവിനെയും സഹധര്‍മ്മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം. അവരില്‍ നിന്ന് ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും • ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ച് കൊള്ളുക, നിശ്ചയം അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെ പറ്റി അന്താളിച്ച് അശ്രദ്ധയാകും. ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവിനെ വിസര്‍ജിച്ചു കളയും. മനുഷ്യരെ മത്ത് പിടിച്ചവരായാണ് കാണുക. എന്നാല്‍ ഉന്മത്തരല്ല അവര്‍. പ്രത്യുത അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു • തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌ 1. നുഅ്മാനു ബശീർ(റ) നിവേദനം, നബിﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരക

സജ്ജനങ്ങളെയും ദുര്‍ബലരെയും പാവങ്ങളെയും ഉപദ്രവിക്കുന്നതിന്ന് താക്കീത്

സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരെ അവരനുവര്‍ത്തിക്കാത്ത കുറ്റത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നവര്‍ ആരോ അപവാദവും സ്പഷ്ടമായ പാപവും വഹിച്ചിരിക്കുകയാണവര്‍. • അനാഥയെ അവഹേളിക്കുകയോ ചോദിച്ചുവരുന്നവനെ വിരട്ടിയോടിക്കുകയോ ചെയ്യരുത് • സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക 1. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു. തീര്‍ച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു. ആരെങ്കിലും എന്റെ വലിയ്യിനോട് ശത്രുത വെച്ചാല്‍ അവനോട് ഞാന്‍ യുദ്ധം കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ അടിമ ഫര്‍ളല്ലാത്ത മറ്റൊരു കാര്യവും കൊണ്ട് എന്നിലേക്ക് അടുത്തിട്ടില്ല. സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നത് വരെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും. അവന്‍ കാണുന്ന കണ്ണു ഞാനാകും. അവന്‍ പിടിക്കുന്ന കൈ ഞാനാകും. നടക്കുന്ന കാല്‍ ഞാനാകും. അവന്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ നല്‍കും. കാവല്‍ തേടിയാല്‍ കാവല്‍ നല്‍കും. ഞാന്‍ എന്തെങ്കിലും കാര്യത്തില്‍ സംശയത്തിലാകുകയാണെങ്കില്‍ വിശ്വാസിയുടെ കാര്യത്തിലാണ്. അവന്‍ മരണത്തെ വെറുക്കുന്നു. ഞാന്‍ അവന്‍ ദോഷം വര

പണ്ഡിതന്മാരെയും വൃദ്ധന്മാരെയും ശ്രേഷ്ടന്മാരെയും ബഹുമാനിക്കുക

 • അല്ലാഹുവിൻറെ മതചിഹ്നങ്ങള്‍ ആരെങ്കിലും ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുത്ഭൂതമാകുന്നത്രേ • പറയുക, അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കൂ 1. ഇബ്‌നു ഉമർ(റ) അബൂബക്കർ(റ)വിൽ നിന്നും മൗഖൂഫായി ഉദ്ധരിക്കുന്നു: അഹ്‌ലുബൈത്തിൻറെ കാര്യത്തിൽ മുഹമ്മദ് നബിﷺ യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി) 2. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബിﷺ പറഞ്ഞു: നിസ്‌ക്കാരത്തില്‍ നില്‍ക്കുമ്പോള്‍ നബി ഞങ്ങളുടെ ചുമലുകള്‍ തടവാറുണ്ടായിരുന്നു. എന്നിട്ട് പറയും. നിങ്ങള്‍ സമമായി നില്‍ക്കുക. ഭിന്നിക്കരുത്. അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍തമ്മില്‍ ഭിന്നിക്കും. ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും. 3. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബിﷺ പറഞ്ഞു: (നമസ്‌കാരത്തിൽ)ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും, ഇത് മൂന്ന് പ്രാവശ്യം ആവ ർത്തിച്ച് പറഞ്ഞു. അങ്ങാടികളിലേത്‌പോലെ (നമസ്‌കാരത്തിൽ) ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കുക. (മുസ്‌ലിം) 4. അംറ്ബിനു ശു