Skip to main content

Posts

Showing posts with the label വൃത്തി ഇസ്ലാമില്

വസ്ത്രധാരണം

  • ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ പുടവയാണ് ഏറ്റവും ഉത്തമം. • ഉഷ്ണം തടുക്കാനുള്ള വസ്ത്രങ്ങളും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുള്ള പടയങ്കികളും അവന്‍ സജ്ജീകരിച്ചു. നിങ്ങള്‍ വിധേയത്വമുള്ളവരാകാന്‍ വേണ്ടി. അവന്‍ ഇപ്രകാരം അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരികയാണ്. • സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ) 1. ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി) 2. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ അ

ശുദ്ധ പ്രകൃതിയുടെ ചര്യകൾ

 അൽ ഫിത്റ എന്നാൽ നമ്മുടെ സൃഷ്ടിപ്പും നേരായ മതവുമാണ്. ശുദ്ധ പ്രകൃതിയുടെ ചര്യകൾ മുൻകഴിഞ്ഞ മുർസലുകളും സമുദായങ്ങളും പണ്ടു മുതലേ കൽപിച്ച കാര്യങ്ങളാണ്. അവയിൽ ചിലത് നിർബന്ധ ബാധ്യതയും ചിലത് ഐഛികവുമാണ്. ആഇശ (റ) ഉദ്ധരിക്കുന്നു: നബിﷺ പറഞ്ഞു: പത്തു കാര്യങ്ങൾ ഫിത്റയിൽ പെട്ടതാണ്. മീശ വെട്ടൽ, താടി തൂക്കിയിടൽ, മിസ്‌വാക്ക് ചെയ്യൽ(പല്ലുതേക്കൽ), മൂക്ക് വൃത്തിയാക്കൽ(മൂക്കിൽ വെള്ളം കയറ്റി ചീറ്റി കൊണ്ട്), നഖം വെട്ടൽ, വിരലുകളിലെ ചുളിഞ്ഞ ഭാഗങ്ങൾ കഴുകുക, കക്ഷ രോമം പറിക്കുക, ഗുഹ്യരോമം കളയുക, വെള്ളം കൊണ്ട് ശൗചം ചെയ്യൽ, മുസ്അബ്(റ) പറഞ്ഞു: പത്താമത്തെ കാര്യം ഞാൻ മറന്നു. അത് വായിൽ വെള്ളം കൊപ്ളിക്കൽ അവനാണ് സാധ്യത. (ബുഖാരി, മുസ്‌ലിം) ബുഖാരി, മുസ്‌ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: ഫിത്റയുടെ ചര്യകൾ അഞ്ചാണ്, ചേലാകർമം നിർവഹിക്കുക, മൂർച്ചയുള്ള വസ്തു കൊണ്ട് ഗുഹ്യരോമം കളയുക, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷ രോമം പറിക്കൽ, ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങൾ ബഹുദൈവാരാധകരോട് എതിരാവുക. നിങ്ങൾ താടി പരിപൂർണമാക്കുക (അഥവാ കളയാതിതിരിക്കുക), മീശ വളരെ ചെറുതാക്കുക. ഇബ്നു ഉമർ(റ) ഹജ്ജ്, ഉംറ എന്നിവ ചെയ്താൽ

വൃത്തി വിശ്വാസത്തിന്റെ ഭാഗം

ഒരു അടിമക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ വെളിവാക്കുകയും, അവൻ തൻറെ കയ്യിലുള്ളത് കൊണ്ട് ഭംഗിയാവുന്നതും, അവൻറെ ശരീരവും ഹൃദയവും വസ്ത്രവും പാർപ്പിടവും-ഉള്ളും പുറവും- വൃത്തിയാക്കുന്നതും അല്ലാഹു ഇഷ്ട്ടപ്പെടുന്നു.കാരണം അല്ലാഹു വൃത്തിയുള്ളവനും വൃത്തിയെ ഇഷ്ട്ടപ്പെടുന്നവനുമാണ്. അവൻ ഭംഗിയുള്ളവനും ഭംഗിയാവലിനെ ഇഷ്ട്ടപ്പെടുന്നവനുമാണ്. ജാബിർ(റ) ഉദ്ധരിക്കുന്നു: ഒരിക്കൽ നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോൾ മുടി ചിന്നി ചിതറി ജട കുത്തിയ അവസ്ഥയിൽ ഒരാളെ കണ്ടപ്പോൾ നബിﷺ) പറഞ്ഞു: ഇദ്ദേഹത്തിന് തൻറെ മുടി അടക്കി നിർത്താൻ ഒന്നും ഇല്ലേ.. വസ്ത്രത്തിൽ ചളിപുരണ്ട മറ്റൊരാളെ കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: അദ്ദേഹത്തിന് തൻറെ വസ്ത്രം കഴുകാൻ ആവശ്യമായതൊന്നും ലഭിച്ചില്ലേ... (അബു ദാവൂദ്, നസാഈ) അബുൽ അഹ്വസ്(റ) പറയുന്നു: ഒരിക്കൽ ഞാൻ തിരു നബിﷺ യുടെ അടുക്കലേക്ക് താഴ്ന്ന വസ്ത്രം ധിരിച്ചു ചെന്നു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു: നിനക്ക് സമ്പത്തില്ലേ? ഉണ്ട് എന്ന് ഞാൻ പ്രതിവചനം നൽകി. ഏതു തരം സമ്പത്താണ് നിനക്കുള്ളത്? എന്ന് അവിടുന്ന് ചോദിച്ചു. ഞാൻ പറഞ്ഞു: ഒട്ടകവും ആടും കുതിരയും അടിമയും എനിക്കുണ്ട്. നബിﷺ പറഞ്ഞു: നിനക്ക് അല്ലാഹു സമ്പത്ത് നൽകിയി