Skip to main content

Posts

മരണത്തെ ഓര്‍ക്കുക മോഹങ്ങള്‍ ചുരുക്കുക

  • ഏതൊരു ദേഹവും മരണത്തെ രുചിച്ചു നോക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്ക് കൂലി പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. ആരൊരാള്‍ അന്ന് നരകത്തില്‍ നിന്ന് ദൂരീകരിക്കപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിക്കുക തന്നെ ചെയ്തു. കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമേ്രത ഭൗതിക ജീവിതം. 1. ഇബ്‌നു ഉമർ(റ)നിവേദനം: നബി(സ)എന്റെ ചുമലിൽ കൈവെച്ച് പറയുകയുണ്ടായി: നീ ദുനിയാവിൽ ഒരു യാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ കഴിച്ച് കൂട്ടുക. ഇബ്‌നു ഉമർ(റ) പറയുമായിരുന്നു: നീ നേരം പുലർന്നാൽ വൈകുന്നേരം പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ പ്രഭാതം പ്രതീക്ഷിക്കരുത്. ആരോഗ്യമുള്ളപ്പോൾ അനാരോഗ്യമുള്ള സമയത്തേക്ക് നീ കരുതി വെക്കുക. ജീവിത കാലത്ത് തന്നെ മരണ ത്തിന് വേണ്ടി നീ തയ്യാറെടുക്കുക. (ബുഖാരി) 2. ഇബ്‌നു മസ്ഊദ്‌(റ)നിവേദനം: നബി(സ)ചതുരത്തിൽ ഒരു വരവരക്കുകയും പിന്നീട് അതിനു മദ്ധ്യത്തിൽ കൂടി ചതുരത്തിന്റെ വെളിയിൽ നിന്ന് ഒരു വര വരക്കുകയും ചെയ്തു. പിന്നീട് മദ്ധ്യത്തിലുള്ള വരയിലേക്ക് അരികിൽ നിന്ന് ചെറു വരകൾ വരക്കുകയും ഇങ്ങനെ പറയുകയുംചെയ്തു: ഇതാകുന്നു മനുഷ്യൻ, ചുറ്റും വലയം ചെയ്ത ചതുരം അയാളുടെ ആയുസ്, പുറത്തേക്ക് നില്ക

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാന്‍ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

  • അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. • അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും കരയാതിരിക്കുകയുമാണോ 1. ഇബ്‌നുമസ്ഊദ്(റ) നബിﷺ എന്നോട് പറയുകയുണ്ടായി: എനിക്ക് നീ ഖുർആൻ ഓതി കേൾപ്പിക്കുക. ഞാൻ പറഞ്ഞു: പ്രവാചകരേ ഞാൻ അങ്ങേക്ക് ഓതി കേൾപ്പിക്കുകയോ അങ്ങേക്കല്ലേ ഖുർആൻ അവതരി പ്പിക്ക പ്പെട്ടിട്ടുള്ളത്? അവിടുന്ന് അരുളി: മറ്റൊരാളിൽ നിന്നത് ഓതികേൾക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സൂറത്ത് നിസാഅ് ഓതാൻ തുടങ്ങി. അങ്ങനെ 41 ാമത്തെ ആയത്തായ (എല്ലാ ഓരൊ സമുദായത്തിൽ നിന്നും ഓരൊ സാക്ഷിയെ ഞാൻ കൊണ്ടുവരികയും ഇക്കൂട്ടർകെതിരായി നിന്നെ ഞാൻ സാക്ഷിയായി കൊണ്ടുവരികയും ചെയ്താൽ എന്തായിരിക്കും അവസ്ഥ) ഈ ആയത്തെത്തിയ പ്പോൾ നബി(സ)തിരുമേനി പറഞ്ഞു: ഇപ്പോൾ നിറുത്തൂ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടുത്തെ ഇരു കണ്ണുകളും അശ്രുകണങ്ങൾ ഒഴുക്കുകയായിരുന്നു. (മുത്തഫഖുൻ അലൈഹി) 2. അബൂഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറയുകയുണ്ടായി. കറന്നെടുത്ത പാൽ അകിട്ടിലേക്ക് പോകുന്നത് വരെ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന

അല്ലാഹുവിലുള്ള പ്രത്യാശ

  • പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. • എന്റെ കാരുണ്യമാവട്ടെ സര്‍വ്വവസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. 1. ഉബാദത്ബിന്‍ സ്വാമിത്(റ) നിവേദനം നബിﷺ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ്ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഈസാ(അ)യും അവന്റെ ദാസനും ദൂതനുമാണെന്നും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും ആത്മാവും ആണെന്നും സ്വർഗവും നരകവും യാദാർത്ഥ്യമാണെന്നും ആരെങ്കിലും സാക്ഷ്യം വഹിക്കുകയാണെങ്കിൽ അവന്റെ പ്രവർത്തനത്തിനനുസരിച്ച് തീർച്ചയായും അവന് സ്വർഗത്തിൽ ഇടം നൽകപ്പെടും. (മുതഫഖുൻ അലൈഹി) മറ്റോരു നിവേദനത്തിലുണ്ട്. ശഹാദത് കലിമ ആരെങ്കിലും ഉച്ചരിച്ചാല്‍ നരകം അല്ലാഹു അവന് ഹറാമാക്കിയിരിക്കുന്നു. 2. അബൂദർ(റ) നിവേദനം നബിﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ പത്തിരട്ടിയോ അതിൽ കൂടുതലോ അതിന് പ്രതിഫലം നൽകപ്പെടും ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ ശിക്ഷയോ അതല്ലെങ്കിൽ ഞ

അല്ലാഹുവിനെ ഭയപ്പെടുക

 • തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു • മനുഷ്യന്‍ സ്വസഹോദരനേയും മാതാവിനെയും പിതാവിനെയും സഹധര്‍മ്മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം. അവരില്‍ നിന്ന് ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും • ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ച് കൊള്ളുക, നിശ്ചയം അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെ പറ്റി അന്താളിച്ച് അശ്രദ്ധയാകും. ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവിനെ വിസര്‍ജിച്ചു കളയും. മനുഷ്യരെ മത്ത് പിടിച്ചവരായാണ് കാണുക. എന്നാല്‍ ഉന്മത്തരല്ല അവര്‍. പ്രത്യുത അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു • തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌ 1. നുഅ്മാനു ബശീർ(റ) നിവേദനം, നബിﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരക

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 96.08% വിജയം

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടന്ന പൊതു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദേശത്ത് ഏപ്രില്‍ 2,3 തിയതികളില്‍ ഓണ്‍ലൈനായും ഇന്ത്യയില്‍ ഏപ്രില്‍ 3,4 തിയതികളില്‍ നടന്ന പരീക്ഷയുടേയാണ് ഫലം പ്രസിദ്ധീകരിച്ചത്. സമസ്തയുടെ ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി 2,62,577 വിദ്യാര്‍ത്ഥികളാണ് റെജിസ്ട്രര്‍ ചെയ്തിരുന്നത്. ഇവരില്‍ 2,54,205 വിദ്യാര്‍ത്ഥികളില്‍ പരീക്ഷ എഴുതി. 96.08 ശതമാനത്തോടെ 2,44,228 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 506 ടോപ് പ്ലസും, 18,212 ഡിസ്റ്റിംഗ്ഷനും 42,543 ഫസ്റ്റ് ക്ലാസും, 28,145 സെക്കന്റ് ക്ലാസും, 1,54,822 തേര്‍ഡ് ക്ലാസും ഉള്‍പെടുന്നു. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലെ 10,287 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ 7224 സെന്ററുകളിലായി പരീക്ഷ എഴുതി. കേരളം, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ്, യുഎഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളലാണ് പരീക്ഷ നടന്നത്. 

സുന്നിബോര്‍ഡ് മദ്‌റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

കോഴിക്കോട്: ഇസ്ലാമിക എജുക്കേഷണല്‍ ബോര്‍ഡ് അഥവാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം 2021 ഏപ്രില്‍ 3,4 തിയതികളില്‍ 5,7,10,12 ക്ലാസുകളിലായി നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് മീഡിയം, ഗള്‍ഫ് മദ്‌റസകളിലെ പരീക്ഷ റിസള്‍ട്ട് മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ശൈഖുനാ കാന്തപുരം മുസ്ലിയാര്‍ ഫലപ്രഖ്യാപനം നടത്തി. കേരളം, ആന്ധമാന്‍, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിലായി സുന്നി ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ അഞ്ചാം തരത്തില്‍ 1520 കുട്ടികളും ഏഴാം തരത്തില്‍ 1383, പത്താം തരത്തില്‍ 582, പന്ത്രണ്ടാം തരത്തില്‍ 86 കുട്ടികളും എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി. കേരളത്തിലും കര്‍ണാടകയിലുമായി 17 കേന്ദ്രങ്ങളില്‍ 2500 വിദ്യാര്‍ത്ഥികള്‍ 3 ദിവസങ്ങളിലായാണ് മൂല്യ നിര്‍ണയം നടത്തിയത്. സുന്നിബോര്‍ഡിന്റെ പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ 96.54 ശതമാനവും, ഏഴാം ക്ലാസില്‍ 98.35 ശതമാനവും പത്താം ക്ലാസില്‍ 99.2 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.5 ശതമാനവും വിജയം നേടി.  ചടങ്ങില്‍ സയ്യിദ് അലിബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍കുമ്പോല്‍, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പ്രൊഫ.എകെ അബ്ദുല്‍ ഹമീദ്, സിപി സൈതലവി

Arabic alphabet flash cards

DOWNLOAD PDF